Skip to main content
അമരാവതി പട്ടയവുമായി

62-ാം വയസ്സിൽ പട്ടയം

 

 

തലമുറകളായി കൈമാറി വന്ന  ഭൂമിയുടെ  അവകാശം  62-ാം വയസ്സിൽ സ്വന്തമാക്കി അമരാവതി. ദേവികുളം താലൂക്കിലെ ആദിവാസി മേഖലയായ കുണ്ടള മുതുവാൻകുടിയിലാണ് അമരാവതിയും മകളും മകളുടെ ഭർത്താവും കൊച്ചുമക്കളും അടങ്ങുന്ന കുടുംബവും പതിറ്റാണ്ടുകളായി ജീവിക്കുന്നത്. കൂലിപ്പണിയും കൃഷിയുമാണ് പ്രധാന വരുമാനമാർഗം. സ്വന്തം ഭൂമിക്ക് പട്ടയം ലഭിച്ചതോടെ 5 ഏക്കർ വരുന്ന പുരയിടത്തിൻ കൃഷിയും കന്നുകാലി വളർത്തലും  കൂടുതൽ മെച്ചപ്പെടുത്താനാണ് അമരാവതി ആഗ്രഹിക്കുന്നത്. പട്ടയം കൈപ്പറ്റിയതിന്റെ  സന്തോഷം ഏറെയാണെന്നും മകൾക്കും കൊച്ചു മക്കൾക്കും ഭൂമിയുടെ അവകാശം ഭാവിയിൽ ഉപയോഗപ്പെടുത്താം എന്നതാണ് തന്റെ ഏറ്റവും വലിയ സന്തോഷമെന്നും അമരാവതി പ്രതികരിച്ചു.

date