വയനാട്ടില്‍സമഗ്ര തുടര്‍വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമാകുന്നു: 25 പുതിയആദിവാസി പ്രേരക്മാരെ നിയമിക്കും
സംസ്ഥാന സാക്ഷരതാമിഷനും സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ സമഗ്ര എന്ന സംസ്ഥാനതല ആദിവാസി നിരക്ഷരതാ നിര്‍മ്മാര്‍ജ്ജന തുടര്‍വിദ്യാഭ്യാസ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നു.
ഔപചാരികവിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരും അതില്‍ നിന്നും കൊഴിഞ്ഞു പോയവരുമടക്കമുള്ള മുഴുവന്‍ ആദിവാസികള്‍ക്കും അനൗപചാരികമായി വിദ്യാഭ്യാഭ്യാസം തുടരാനുള്ളതാണ് ഈ പദ്ധതി. സാക്ഷരത മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള തുടര്‍ വിദ്യാഭ്യാസമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
ജില്ലയിലെ 25 ആദിവാസി പട്ടികവര്‍ഗ്ഗ കോളനികളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 25 കോളനികളില്‍ പരിപൂര്‍ണ്ണ സാക്ഷരത നടപ്പാക്കുകയാണ് ലക്ഷ്യം. സമഗ്ര ആദിവാസി സാക്ഷരതാ പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്ന കോളനികളില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും പ്രേരക്മാരെ നിയമിക്കും. മീനങ്ങാടി - ചന്തന്‍ചിറ, പൂതാടി - മണല്‍വയല്‍, താന്നിക്കുന്ന്, മുള്ളന്‍ക്കൊല്ലി - കൊളവള്ളി, പൂല്‍പ്പള്ളി-മേലെക്കാപ്പ്, ഫോറസ്റ്റ്‌വയല്‍, പാളക്കൊല്ലി, നെന്‍മേനി - അമ്പലക്കുന്ന്, സുല്‍ത്താന്‍ ബത്തേരി - പൂവഞ്ചി, തിരുനെല്ലി - വരിനിലം, വെള്ളമുണ്ട - മേച്ചേരി, തൊണ്ടര്‍നാട്-എട്ടിലാറ്റില്‍, പനമരം - മേലെക്കാപ്പ്ക്കുന്ന്, തവിഞ്ഞാല്‍ - ഇരുമനത്തൂര്‍, മാനന്തവാടി - അഗ്രഹാരം, എടവക - പോളക്കല്‍, എരണക്കല്‍, കണിയാമ്പറ്റ - പടിഞ്ഞാറെവീട്, മുട്ടില്‍ - അമ്പുകുത്തി, പടിഞ്ഞാറത്തറ - കബനിക്കുന്ന്അരിക്കുളം, പൊഴുതന - പുത്തന്‍പുര, മൂപ്പൈനാട് - ജെയ്ഹിന്ദ്, കല്‍പ്പറ്റ - ഓടമ്പംക്കുന്ന്, കോട്ടത്തറ - രാജീവന്‍ക്കുന്ന് കോളനികളിലാണ് സമഗ്ര പദ്ധതിക്കായി ട്രൈബല്‍ പ്രേരക്മാരെ തെരഞ്ഞെടുക്കുന്നത്.
18 നും 45നും ഇടയില്‍ പ്രായമുള്ള പത്താംതരം പാസായ അതത് കോളനികളില്‍പ്പെട്ട ആദിവാസികളെയാണ് പ്രേരക്മാരായി തെരഞ്ഞെടുക്കുക. അര്‍ഹരായവര്‍ ഇല്ലെങ്കില്‍ തൊട്ടടുത്ത കോളനിയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടയാളെ നിയോഗിക്കും. ഫിബ്രുവരി 10നകം പ്രേരക്മാരെ തെരഞ്ഞെടുക്കും. പ്രതിമാസം 12000 രൂപയാണ് പ്രേരകിന് ഓണറേറിയം. പ്രേരക്‌തെരഞ്ഞെടുപ്പിന് ശേഷം പ്രാദേശിക ആദിവാസി സാക്ഷരതാ സമിതി തെരഞ്ഞെടുപ്പ് നടത്തി പദ്ധതി നടപ്പാക്കുന്ന കോളനികളില്‍ സര്‍വ്വേ നടത്തിയതിന് ശേഷമാണ് ക്ലാസുകള്‍ ആരംഭിക്കുക.
- Log in to post comments