Skip to main content

മഞ്ചേരി പബ്ലിക് ലൈബ്രറിയില്‍ അക്ഷര ദീപം തെളിയും.

 

    മഞ്ചേരി പബ്‌ളിക് ലൈബ്രറി  അറുപത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് ഇന്ന് (ജനുവരി 28) തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി വൈകിട്ട് അഞ്ചുമണിക്ക് ലൈബ്രറി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ 60 അക്ഷര ദീപങ്ങള്‍ തെളിയും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്താണ് അക്ഷര ദീപങ്ങള്‍ തെളിയിക്കുക.ആഘോഷപരിപാടി എ.പി.അനില്‍ കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി എന്‍. പ്രമോദ് ദാസ് മുഖ്യ പ്രഭാഷണം നടത്തും. നഗര സഭ ചെയര്‍പേഴ്‌സണ്‍ വി.എം. സുബൈദ പ്രസംഗിക്കും. ലൈബ്രറി പ്രസിഡന്റ് എന്‍.ടി. ഫാറൂഖ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്  സെക്രട്ടറി അഡ്വ.കെ.പി.ഷാജു സ്വാഗതം ആശംസിക്കും.

date