Skip to main content

പ്രേരക്മാരെ തിരഞ്ഞെടുക്കുന്നു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സമഗ്ര ആദിവാസി സാക്ഷരതാ തുല്യതാ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിനായി ആദിവാസി യുവതീ-യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ നെടുങ്കയം (കരുളായി), ചോക്കാട് (ചോക്കാട്), പാട്ടക്കരിമ്പ് (അമരമ്പലം), പെരുവമ്പാടം (ചാലിയാര്‍), പള്ളിക്കുത്ത് (ചുങ്കത്തറ), മലച്ചി, കാരക്കോട് മുക്കം (എടക്കര) എന്നീ പട്ടികവര്‍ഗ്ഗ കോളനികളിലെ സ്ഥിരതാമസക്കാരായിരിക്കണം. യോഗ്യത പത്താം ക്ലാസ്സ് ജയം. പ്രായം 18 -45 നും ഇടയില്‍. പദ്ധതി കാലയളവില്‍ പ്രതിമാസം 12000 രൂപ ഓണറേറിയം ലഭിക്കും. താല്‍പര്യമുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജനുവരി 31നകം അപേക്ഷ നല്‍കണം.

 

date