Post Category
കലാ-കായിക പ്രതിഭകളെ അനുമോദിച്ചു
സംസ്ഥാന സാക്ഷരതാ കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ജില്ലയിലെ പ്രതിഭകള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ അനുമോദനം. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലാപ്രതിഭകളെ പുരസ്‌കാരം നല്‍കി ആദരിച്ചത്. പാലക്കാട്ട് നടന്ന കേരളോത്സവത്തിന്റെ കലാമത്സരങ്ങളില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനവും തിരുവനന്തപുരത്ത് നടന്ന കായിക മത്സരങ്ങളില്‍ നാലാംസ്ഥാനവും നേടിയിരുന്നു. വിജയ ശില്പികളെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ വി. സുധാകരന്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, എ.കെ അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
date
- Log in to post comments