Skip to main content

ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണം

ജില്ലാ മെഡിക്കല്‍ ഓഫീസ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന വിഭാഗത്തിന്റെയും പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയുടെയും പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍കോളേജില്‍ ദേശീയ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പഷാചരണത്തിന്റെ ഭാഗമായി കുഷ്ഠരോഗ പ്രതിരോധ ബോധവല്‍ക്കരണ സെമിനാറും ഒപ്പുശേഖരണവും നടത്തി.  എം.ഇ.എസ് മെഡിക്കല്‍ കോളേജ് ഡയറക്റ്റര്‍ ഡോ. പി.എ. ഫസല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.  ഡോ. ഗോപിനാഥ്, ഡോ. ഷീലാ പി. ഹാവേരി, ജില്ലാ ആശുപത്രി എന്‍.എം.എസ് ടി.കെ ശ്രീകുമാര്‍, ഡോ. ഷെറിന്‍ ഇഷാഖ്, ഡോ. റിഷാദ് എന്നിവര്‍ സംസാരിച്ചു.

 

date