Skip to main content

ഒറ്റപ്പാലം താലൂക്ക് പരാതി പരിഹാര അദാലത്ത് 15 ന്

 

ഒറ്റപ്പാലം താലൂക്ക് പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15ന് താലൂക്ക് സഭാ ഹാളില്‍ നടക്കും. അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി ഒറ്റപ്പാലം താലൂക്കിലോ, ഒറ്റപ്പാലം താലൂക്കിലെ വില്ലേജ് ഓഫീസുകളിലോ അപേക്ഷകള്‍ നല്‍കാം. സി.എം.ഡി.ആര്‍.എഫ്, എല്‍. ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ചുള്ള പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ ഒഴിച്ചുള്ള എല്ലാ വിഷയങ്ങളും അദാലത്തില്‍ കൈകാര്യം ചെയ്യും.  സി.എം.ഡി.ആര്‍. എഫ്.  സംബന്ധിച്ച പരാതി ലഭിക്കുകയാണെങ്കില്‍ അവ ഓണ്‍ലൈനായി സ്വീകരിക്കാനുള്ള സൗകര്യവും താലൂക്കില്‍ ഉണ്ടായിരിക്കും.

date