Skip to main content

കയര്‍ പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തണം

നാളിതുവരെ മസ്റ്ററിങ്ങ്  ചെയ്തിട്ടില്ലാത്ത എല്ലാ  കയര്‍ തൊഴിലാളി പെന്‍ഷന്‍കാരും കുടുബ പെന്‍ഷന്‍കാരും ആധാര്‍  കാര്‍ഡും, പെന്‍ഷന്‍ രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി തങ്ങളുടെ സമീപത്തുള്ള  അക്ഷയകേന്ദ്രങ്ങളില്‍  ഫെബ്രുവരി 15   നകം നേരിട്ട് ഹാജരായി  മസ്റ്ററിംഗ് നടത്തേണ്ടതാണ്. മസ്റ്ററിങ്ങ് നടത്തുന്ന പെന്‍ഷന്‍കാര്‍ക്ക് മാത്രമേ കയര്‍ പെന്‍ഷന്‍ ഗവണ്‍മെന്റില്‍ നിന്നും അനുവദിക്കുകയുള്ളു. 

മസ്റ്ററിംഗിന് നടത്തുന്നതിന് പെന്‍ഷന്‍കാര്‍  അക്ഷയകേന്ദ്രങ്ങളില്‍  ഫീസ് നല്‍കേണ്ടതില്ലെന്നും മസ്റ്ററിംഗ് നടത്തിയ പെന്‍ഷന്‍കാര്‍ അക്ഷയകേന്ദ്രളില്‍ നിന്ന്  ലഭിക്കുന്ന  രസീതുകള്‍ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 

date