Skip to main content

സ്പീച്ച് തെറാപിസ്റ്റ്: അഭിമുഖം 10ന്

 

 

കേരള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്പീച്ച് തെറാപിസ്റ്റ് (രണ്ട് ഒഴിവ്) ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം  ഫെബ്രുവരി 10 ന് രാവിലെ 11 മണിക്ക് നടക്കും. പ്രതിമാസ ശമ്പളം 20000 രൂപ. യോഗ്യത - ഓഡിയോ വെര്‍ബല്‍ തെറാപ്പിയില്‍ പി.ജി ഡിപ്ലോമ അല്ലെങ്കില്‍ ബി.എ.എസ്.എല്‍.പി ആര്‍.സി.ഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം. താല്‍പര്യമുളളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകും അംഗീകൃത ഐഡന്ററ്റി കാര്‍ഡും സഹിതം പ്രിന്‍സിപ്പാള്‍ മുമ്പാകെ എത്തണം. ഫോണ്‍: 0495 2350205.

date