Skip to main content

ക്യാമ്പ് സംഘടിപ്പിക്കും

 

 

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഫിനാന്‍ഷ്യല്‍ മെമ്മോറാണ്ടം തയ്യാറാക്കുന്നതിനായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ കോഴിക്കോട് ഡിവിഷനു കീഴിലുള്ള കോഴിക്കോട്, കൊയിലാണ്ടി താലൂക്കിലെ ക്ഷേത്രങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ക്യാമ്പ് രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നടത്തുമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ക്യാമ്പ് തീയ്യതിയും സ്ഥലവും:  കോഴിക്കോട് താലൂക്ക് - ഫെബ്രുവരി 12 ന് അസി. കമ്മീഷണറുടെ ഓഫീസ്, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്, 14 ന് ശ്രീ. ആനയാംകുന്ന് ദേവസ്വം, 17 ന് ശ്രീ.പരിഹാരപുരം ദേവസ്വം. കൊയിലാണ്ടി താലൂക്ക് - ഫെബ്രുവരി 15 ന് ശ്രീ.പിഷാരികാവ് ദേവസ്വം, 17 ന് ശ്രീ. എളമാരന്‍ കുളങ്ങര ഭഗവതിക്ഷേത്രം.ക്ഷേത്ര ഭരണാധികാരികള്‍ ദിവസങ്ങളില്‍ 2017, 2018 എന്നീ രണ്ട് വര്‍ഷങ്ങളിലെ വരവ് ചെലവ് സ്റ്റേറ്റ്മെന്റ്, ലഡ്ജര്‍, ക്യാഷ് ബുക്ക്, സ്ഥിര നിക്ഷേപ വിവരം, ബാങ്ക് പാസ്ബുക്കുകള്‍, ശമ്പള വിതരണ രജിസ്റ്റര്‍, അംഗീകരിച്ച് ശമ്പളപ്പട്ടിക എന്നിവ ക്യാമ്പ് ഓഫീസര്‍ മുന്‍പാകെ എത്തിക്കണം. ഫോണ്‍: 0495 2374547.

date