Skip to main content

സര്‍വേ നടത്തും

 

 

അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് പദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജിയോഗ്രാഫിക് ഇന്‍ഫോര്‍മേഷന്‍ സിസ്റ്റപ്രകാരം സര്‍വ്വെ നടത്തും. എന്യൂമറേറ്റര്‍മാര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും പുരയിടവും, സ്വകാര്യ ഉടമസ്ഥതയിലുള്ള മറ്റ് ഭൂമികളും, പൊതുസ്ഥലങ്ങളും സന്ദര്‍ശിച്ച് പ്രസ്തുത സ്ഥലത്ത് നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ മൊബൈല്‍    ആപ്പ് മുഖേന ഫെബ്രുവരി അഞ്ച് മുതല്‍ രേഖപ്പെടുത്തും.
മുന്‍കൂട്ടി സര്‍വ്വെ ചെയ്ത സ്ഥലങ്ങളില്‍ മാത്രമെ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ തൊഴിലുറപ്പു പദ്ധതികള്‍ നടക്കുകയുള്ളൂ. സര്‍വ്വെയില്‍പ്പെടുത്തുന്നതിന് സംസ്ഥാനത്ത് 100 ഗ്രാമപഞ്ചായത്തുകളെ തെരഞ്ഞെടുത്തതില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്നത് കക്കോടി, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍ മാത്രമാണെന്നും ചേളന്നൂര്‍ ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു.

date