Skip to main content

ദുരന്ത നിവാരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു

നിരണം ഗ്രാമ പഞ്ചായത്ത് ദുരന്ത നിവാരണ പ്രതിരോധ പദ്ധതി രൂപീകരണ ഏകദിന ശില്പശാല  വൈ.എം.സി.എ ഹാളില്‍  നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോളി വറുഗീസ് അധ്യക്ഷത വഹിച്ചു. 

നിരണം പഞ്ചായത്തില്‍ നിന്നും 40 ശതമാനം വെള്ളം മാത്രമാണ് തണ്ണീര്‍മുക്കം ബണ്ടിലൂടെ കടലില്‍ എത്തുന്നത്. ബാക്കി വടക്കോട്ടൊഴുകി കടലില്‍ എത്തും. അവിടെ ഷെല്‍ട്ടറുകള്‍  സ്ഥാപിച്ചാല്‍ നിരണം പഞ്ചായത്ത് മുഴുവനായും വെള്ളത്തില്‍ മുങ്ങിപ്പോകുവാനുള്ള സാധ്യതയുണ്ട്.  ഈ വിഷയം പഠന വിധേയമാക്കണം, ആഗോള താപനം നിരണത്ത് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ പഠിക്കണം, നിരണത്ത് വള്ളം ആവശ്യത്തിന് കിട്ടാനുള്ള സംവിധാനം, കമ്മ്യൂണിക്കേഷന്‍ റേഡിയോ സംവിധാനം, പെട്ടെന്ന് ദുരന്തമുണ്ടാകുന്ന സ്ഥലങ്ങള്‍ മാപ്പിംഗ് ചെയ്യല്‍, എല്ലാ വീട്ടിലും അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ ഫോണ്‍ നമ്പര്‍ ഡയറി, തോടുകള്‍, കുളങ്ങള്‍, ഡീസില്‍റ്റേഷന്‍ നടത്തണം, ഒറ്റപ്പെട്ട പാടത്തിന്റെ നടുക്കും മറ്റും താമസിക്കുന്നവരെ ലിസ്റ്റ് ചെയ്യല്‍, വിദഗ്ധ പരിശീലനം ലഭിച്ച ദുരന്ത പ്രതിരോധ സേനയെ പ്രവര്‍ത്തനം ഉറപ്പാക്കല്‍, ചൂട് തടയാന്‍ വനവത്കരണം,വായു മലിനീകരണം തടയാന്‍ പ്ലാസ്റ്റിക് ബാന്‍ തുടങ്ങിയ  നിര്‍ദേശങ്ങള്‍ യോഗത്തില്‍  ഉന്നയിച്ചു. കില ഫാക്കല്‍റ്റി പ്രമോദ് ഇലമണ്‍ സുരേഷ്‌കുമാര്‍, തോമസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date