Skip to main content

തൊഴിലുറപ്പ് പദ്ധതി - പ്രവൃത്തികളുടെ വിവരശേഖരണം ഇനി സ്മാർട്ട് ഫോണിലൂടെ

കാക്കനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുന്ന

മുഴുവൻ പ്രവൃത്തികളും ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്)

അധിഷ്ഠിത സംവിധാനത്തിലേക്ക് കൊണ്ടുവരുന്നതിനുളള നടപടികൾ ജില്ലയിൽ

ആരംഭിച്ചു. കാലടി, മലയാറ്റൂർ-നീലീശ്വരം, കുട്ടമ്പുഴ, കവളങ്ങാട്, വേങ്ങൂർ, അശമന്നൂർ,

വാളകം, മാറാടി എന്നീ എട്ട് ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടം പദ്ധതി നടപ്പിലാക്കുന്നത്.

 

തൊഴിലുറപ്പ് പദ്ധതിയിൽ അടുത്ത മൂന്ന് വർഷക്കാലത്തേക്ക്  പൊതു / സ്വകാര്യഭൂമിക

ളിൽ ഏറ്റെടുക്കേണ്ട മുഴുവൻ പ്രവൃത്തികളെ സംബന്ധിച്ച വിവരങ്ങൾ സ്മാർട്ട്

ഫോണിൽ ശേഖരിച്ച് ജി.ഐ.എസ് പ്ലാറ്റ് ഫോമിലേക്ക് അപ്‌ലോഡ് ചെയ്യും. ഇതിനായി

പ്രത്യേക പരിശീലനം ലഭിച്ചിട്ടുളള എന്യൂമറേറ്റർമാർ മൊബൈൽ ആപ്പിന്റെ സഹായ

ത്തോടെ ഫീൽഡ് തലത്തിൽ വിവര ശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ

വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന് സംസ്ഥാന ഭൂവിനിയോഗ ബോർഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 

 

എന്യൂമറേറ്റർമാർ ഗ്രാമപഞ്ചായത്തിലെ ഓരോ വീടും സന്ദർശിച്ച് സ്വകാര്യഭൂമിയിൽ ഏറ്റെടുക്കാവുന്ന തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, കിണർ, കമ്പോസ്റ്റ് പിറ്റ്, മണ്ണ് - ജല സംരക്ഷണ പ്രവൃത്തികൾ തുടങ്ങി പദ്ധതിയിൽ ഉൾപ്പെടുത്താവുന്ന മുഴുവൻ പ്രവൃത്തികളുടേയും വിവരങ്ങൾ മൊബൈൽ ഫോണിലൂടെ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂവിനിയോഗ ബോർഡിന്റെ സഹായത്തോടെയാണ് പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കുന്നത്.

date