Skip to main content

അറിയിപ്പുകള്‍

ആയുര്‍വേദ ഫാര്‍മസിസ്റ്റ്; താത്കാലിക നിയമനം

കൊച്ചി: ജില്ലാ മെഡിക്കല്‍ ഓഫീസിനു കീഴിലുളള സ്ഥാപനങ്ങളിലെ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി, ഡി.എ.എം.ഇ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും അവയുടെ ഒരു പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും സഹിതം എറണാകുളം തമ്മനത്തുളള ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഫെബ്രുവരി 15-ന് രാവിലെ 10.30 ന് നേരിട്ട് ഹാജരാകണം.

നോര്‍ക്ക റൂട്ട്‌സും കുവൈറ്റ് നാഷണല്‍ ഗാര്‍ഡും കൈകോര്‍ക്കുന്നു

 കൊച്ചി: നിയമപരവും സുരക്ഷിതവും സുതാര്യവുമായ റിക്രൂട്ടമെന്റ് നടപടികളുടെ ഭാഗമായി  നോര്‍ക്ക റൂട്ട്‌സും കുവൈറ്റിലെ സായുധസേനയുമായി കരാറില്‍ ഒപ്പുവച്ചു. ആദ്യമായിട്ടാണ് കുവൈറ്റിലെ സായുധസേനയുമായി കേരളത്തിലെ ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സി കരാറില്‍ ഒപ്പുവയ്ക്കുന്നത്.
കുവൈറ്റ് സായുധസേന മെഡിക്കല്‍ വിഭാഗത്തിലെ വിവിധ തസ്തിക കളിലേയ്ക്ക് ഇന്ത്യയില്‍ നിന്നും നോര്‍ക്ക റൂട്ടസ് മുഖാന്തിരം നിയമനങ്ങള്‍ നടത്തുന്നതിനാണ് കരാറായത്. ഇത് സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും, റിക്രൂട്ട്‌മെന്റ് മാനേജര്‍ അജിത്ത് കോളശ്ശേരിയും 2019 സെപ്തംബറില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് ആസ്ഥാനത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
പ്രസ്തുത റിക്രൂട്ട്‌മെന്റിന്റെ  ആദ്യപടിയായി വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നിയമനം ഉടന്‍ നടക്കും. ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സര്‍ജ്ജറി, കാര്‍ഡിയോളജി, ഡെര്‍മറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വര്‍ഷ പ്രവര്‍ത്തി പരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷ•ാര്‍ക്കാണ്  അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തില്‍ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമര്‍പ്പിക്കു ന്നതിനും കുടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org സന്ദര്‍ശിക്കുകയോ, ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അവസാന തീയതി ഫെബ്രുവരി 29.

നോര്‍ക്ക റൂട്ട്‌സ് മുഖേന ടെക്‌നീഷ്യന്മാര്‍ക്ക് യു എ ഇ യില്‍ അവസരം
കൊച്ചി: യു എ ഇ യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇ.ഇ.ജി/ ന്യൂറോഫിസിയോളജി ടെക്‌നീഷ്യ•ാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസ്സില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും പുരുഷ•ാര്‍ക്കുമാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യം. ശമ്പളം 6000-7000 ദിര്‍ഹം വരെ (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ) ലഭിക്കും. താല്‍പര്യമുള്ള ഉദ്ദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
  വിശദവിവരങ്ങള്‍ www.norkaroots.org ലും. ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി  ഫെബ്രുവരി 18.

date