Skip to main content

കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം

കേരള കർഷകത്തൊഴിലാളിക്ഷേമനിധി ബോർഡ് അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാൻ   29 വരെ  അവസരം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും പത്ത് രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല.
പി.എൻ.എക്സ്.530/2020

date