Skip to main content

കെ.എ.എസ് സെമിനാർ 12ന്

കെ.എ.എസ് സെമിനാർ 12ന്
കേരള  സംസ്ഥാന യുവജന ക്ഷേമ ബോർഡ് കെ.എ.എസ് പരീക്ഷാർത്ഥികൾക്കായി 12ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ചു വരെ സെമിനാർ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഗവ. വിമൻസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് നേതൃത്വം നൽകും. ഡോ. ശശിതരൂർ എം.പി, കെ.ജീവൻ ബാബു എന്നിവരും ക്ലാസുകൾ കൈകാര്യം ചെയ്യും. പ്രവേശനം സൗജന്യമാണ്.  https://thewindow.ksywb.in/v2/register എന്ന ലിങ്ക് വഴി ആദ്യം രജിസ്റ്റർ ചെയ്ത് സെമിനാറിൽ പങ്കെടുക്കുന്ന 750 പേർക്ക് റെഫറൻസ് ഗൈഡ് സൗജന്യമായി നൽകും.
പി.എൻ.എക്സ്.531/2020

date