Skip to main content

മസ്റ്ററിങ് തീയതി 15 വരെ നീട്ടി

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന അംഗതൊഴിലാളികൾക്ക് മസ്റ്ററിങ് നടത്തുന്നതിനുളള സമയം 15 വരെ ദീർഷിപ്പിച്ചു. ഇനിയും മസ്റ്റർ ചെയ്യാൻ അവശേഷിക്കുന്ന പെൻഷൻകാർ അക്ഷയ കേന്ദ്രങ്ങൾ മുഖേന നിർബന്ധമായും ചെയ്യേണ്ടതാണെന്നും അല്ലാത്തപക്ഷം പെൻഷൻ മുടങ്ങുമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.533/2020

date