Skip to main content

റൺ ഫോർ യൂണിറ്റി മുദ്രാവാക്യവുമായി സ്‌പോർട്‌സ് കേരള മാരത്തോൺ

സംസ്ഥാനത്തെ മുഴുവൻ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് മഹത്തായ കായിക സംസ്‌കാരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പോർട്‌സ് കേരള മാരത്തൺ 2020  സംഘടിപ്പിക്കുന്നു.  റൺ ഫോർ യൂണിറ്റി'എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ആദ്യ മത്സരം മാർച്ച് ഒന്നിന് കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ  നടക്കുമെന്ന് കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  എട്ടിന് കോഴിക്കോടും 15 ന് എറണാകുളത്തും 22 ന് തിരുവനന്തപുരത്തും മാരത്തൺ നടക്കും. മെഗാ മാരത്തൺ തിരുവനന്തപുരം ശംഖുമുഖത്ത് നടത്തും. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിൽ മിനി മാരത്തണാണ് സംഘടിപ്പിക്കുക. കോഴിക്കോട് ബീച്ചും എറണാകുളത്ത് വെല്ലിങ്ടൺ ഐലൻഡുമാണ് വേദി. കേരളത്തിന്റെ കായിക കലണ്ടറിലെ ഒരു പ്രധാന ഇനമാക്കി മാരത്തണിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
  മാരത്തണിന്റെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. മെഗാ മാരത്തണിന് ആകെ പത്ത് ലക്ഷം രൂപ സമ്മാനത്തുക ലഭിക്കും. ജില്ലകളിൽ നടക്കുന്ന മിനി മാരത്തണിന് രണ്ട്് ലക്ഷം രൂപ വീതം സമ്മാനം നൽകും. മിനി മാരത്തണിൽ മൂന്ന്, അഞ്ച്, പത്ത്്,  21 കിലോ മീറ്ററുകളിലാണ് മത്സരം. മെഗാ മാരത്തണിൽ മൂന്ന്, അഞ്ച്, പത്ത്, 21, 42 കിലോ മീറ്റർ മത്സരങ്ങളും നടക്കും.  2018 മുതലാണ് കായികവകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരളത്തിൽ മാരത്തൺ ആരംഭിച്ചത്.  തിരുവനന്തപുരത്ത് നടന്ന ആദ്യ മാരത്തൺ വൻ വിജയമായിരുന്നു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാൻ സ്‌പോർട്‌സിനെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആലോചനയിൽ നിന്നാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. രജിസ്‌ട്രേഷന് www.keralamarathon.com സന്ദർശിക്കാം. വാർത്താസമ്മേളനത്തിൽ സ്പോർട്്സ് കൗൺസിൽ പ്രസിഡന്റ്  മേഴ്സിക്കുട്ടൻ, കായിക യുവജനകാര്യ ഡയറക്ടർ ജെറോമിക് ജോർജ് എന്നിവർ സംബന്ധിച്ചു.
പി.എൻ.എക്സ്.534/2020

 

date