Skip to main content

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പുതുക്കിയ സംക്ഷിപ്ത വോട്ടർപ്പട്ടിക ഏഴിന് പ്രസിദ്ധീകരിക്കും

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ 2020 ജനുവരി ഒന്ന് യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ടുള്ള പുതുക്കിയ സംക്ഷിപ്ത വോട്ടർപ്പട്ടിക ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും. ഇത് പ്രകാരം ജില്ലയിൽ 2461833 വോട്ടർമാരാണുള്ളത്. 1278695 സ്ത്രീകളും 1183116 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട 22 പേരുമാണ് പട്ടികയിലുള്ളത്. വിവിധ നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള വോട്ടർമാരുടെ എണ്ണം ആകെ, സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്ന ക്രമത്തിൽ ചുവടെ. ചേലക്കര: 189005-97528-91477-0. കുന്നംകുളം: 185349-95564-89784-1. ഗുരുവായൂർ: 198144-102827-95315-2. മണലൂർ: 208137-107976-100159-2. വടക്കാഞ്ചേരി: 202435-105397-97037-1. ഒല്ലൂർ: 193518-99195-94321-2. തൃശൂർ: 170802-89557-81243-2. നാട്ടിക: 198880-104318-94558-4. കയ്പമംഗലം: 162294-87083-75206-5. ഇരിങ്ങാലക്കുട: 189759-98945-90812-2. പുതുക്കാട്: 192857-98855-94002-0. ചാലക്കുടി: 187724-96432-91291-1. കൊടുങ്ങല്ലൂർ: 182929-95018-87911-0.
വോട്ടർപട്ടിക താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയുടെ പ്രത്യേക സംക്ഷിപ്ത പരിഷ്‌കരണ നടപടികൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക നിരീക്ഷകൻ പി. വേണുഗോപാലിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ ജില്ലാ കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.വി. ദാസൻ, കെ.ബി. ജയരാജ്, കേരള കോൺഗ്രസ് മാണി ജില്ലാ പ്രസിഡൻറ് സി.വി. കുര്യാക്കോസ്, വെൽഫെയർ പാർട്ടി പ്രതിനിധികളായ പി.കെ. ഹംസ, ടി.എം. കുഞ്ഞിപ്പ, തഹസിൽദാർമാർ തുടങ്ങിയവർ സംബന്ധിച്ചു.

date