Skip to main content

അക്ഷയകേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം

നാളിതുവരെ മസ്റ്ററിങ്ങ് ചെയ്തിട്ടില്ലാത്ത എല്ലാ കയർ തൊഴിലാളി പെൻഷൻകാരും കുടുബ പെൻഷൻകാരും ആധാർ കാർഡും, പെൻഷൻ രേഖകളും, ബാങ്ക് പാസ്സ് ബുക്കുമായി തങ്ങളുടെ സമീപത്തുള്ള അക്ഷയകേന്ദ്രങ്ങളിൽ ഫെബ്രുവരി 15 നകം നേരിട്ട് ഹാജരായി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ്ങ് നടത്തുന്ന പെൻഷൻകാർക്ക് മാത്രമേ കയർ പെൻഷൻ അനുവദിക്കുകയുള്ളു. മസ്റ്ററിംഗിന് നടത്തുന്നതിന് പെൻഷൻകാർ അക്ഷയകേന്ദ്രങ്ങളിൽ ഫീസ് നൽകേണ്ടതില്ലെന്നും രസീതുകൾ കൈപ്പറ്റി സൂക്ഷിക്കേണ്ടതാണെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0477 2251577.

date