Skip to main content

സി-ആപ്റ്റ് ഡിപ്ലോമ കോഴ്‌സുകൾക്ക് സീറ്റൊഴിവ്

സി-ആപ്റ്റിന്റെ തിരുവനന്തപുരത്തുള്ള പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിംഗ് എന്നീ കോഴ്‌സുകളിലേയ്ക്ക് പട്ടികജാതി പട്ടിവകവർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്കും, മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും സൗജന്യമായി പങ്കെടുക്കാവുന്ന കോഴ്‌സിലേയ്ക്ക് സീറ്റുകൾ ഒഴിവുണ്ട്.
താത്പര്യമുള്ളവർ വിദ്യാഭ്യാസയോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11ന് രാവിലെ പത്തിന് സി-ആപ്റ്റ്, പുന്നപുരം, വെസ്റ്റ്‌ഫോർട്ട്, തിരുവനന്തപുരം എന്ന വിലാസത്തിൽ നേരിട്ട് ബന്ധപ്പെടണം. ഫോൺ: 0471-2474720, 2467728. വെബ്‌സൈറ്റ്: www.captkerala.com    
പി.എൻ.എക്സ്.550/2020

date