Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ തിരുവനന്തപുരം വെളളയമ്പലം അയ്യൻകാളി ഭവനിലുളള കമ്മിഷന്റെ കോർട്ട് ഹാളിൽ 13ന് രാവിലെ 11ന് സിറ്റിംഗ് നടത്തും. സിറ്റിംഗിൽ വിവിധ കൊല്ലൻ സമുദായങ്ങളെ ഏകീകരിച്ച് ജാതി സർട്ടിഫിക്കറ്റ് നൽകണമെന്ന ആവശ്യം ഉന്നയിച്ച് സമർപ്പിച്ച ഹർജി, തൊട്ടിയൻ സമുദായത്തിൽപ്പെട്ടവർക്ക് തൊട്ടിയനായ്ക്കർ എന്ന പേരിൽ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ച് സമർപ്പിച്ച നിവേദനം, കാസർകോഡ് ജില്ലയിലെ തുളു ഭാഷ സംസാരിക്കുന്ന തുളുബില്ലവർ വിഭാഗത്തിന് തൊഴിൽ വിദ്യാഭ്യാസ മേഖലകളിൽ സംവരണം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട അപേക്ഷ എന്നിവ പരിഗണിക്കും. ചെയർമാൻ ജസ്റ്റിസ്. ജി.ശശിധരൻ, മെമ്പർമാരായ ഡോ.എ.വി.ജോർജ്ജ്, സുബൈദാ ഇസ്ഹാക്ക്, കമ്മീഷൻ മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുക്കും.
പി.എൻ.എക്സ്.554/2020

date