Skip to main content

കെ-ടെറ്റ് അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭിക്കും

ഫെബ്രുവരി 15,16 തിയതികളിൽ നടക്കുന്ന കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പരീക്ഷാഭവൻ വെബ്‌സൈറ്റിൽ  https:ktet.kerala.gov.in ലഭിക്കും. ആപ്ലിക്കേഷൻ ഐ.ഡി.യും ആപ്ലിക്കേഷൻ നമ്പരും നഷ്ടപ്പെട്ടവർക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ നിന്നും അവ ലഭ്യമാകും. വിജ്ഞാപന പ്രകാരമല്ലാത്ത ഫോട്ടോ അപ്‌ലോഡ് ചെയ്തവർ നിർദ്ദിഷ്ട ഫോട്ടോ കാൻഡിഡേറ്റ് ലോഗിനിൽ കൂടി അപ്‌ലോഡ് ചെയ്ത് അഡ്മിറ്റ് കാർഡ് ലഭിക്കുന്നതിനുളള സൗകര്യം 13ന് വൈകിട്ട് അഞ്ച് വരെ ലഭിക്കും.
പി.എൻ.എക്സ്.557/2020

date