Skip to main content

സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

സാങ്കേതികവും പാരമ്പര്യവുമായ വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ളവര്‍ക്കും ഐ.ടി.ഐ , ഡിപ്ലോമ, എഞ്ചിനീയറിംഗ് പഠിച്ചവര്‍ക്കും, കുടുംബശ്രീ ട്രെയിനിംഗ് ലഭിച്ചവര്‍ക്കും സര്‍വീസ് പ്രൊവൈഡറായി രജിസ്റ്റര്‍ ചെയ്യാം. സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനില്‍  രജിസ്റ്റര്‍  ചെയ്യുന്നതിനായി അടൂര്‍ ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 13നും തിരുവല്ല ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 14നും, റാന്നി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 15നും, മല്ലപ്പള്ളി ടൗണ്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍ ഈമാസം 17നും രാവിലെ 10ന് രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും.

 

ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്ലീനിംഗ് തൊഴിലാളികള്‍, തെങ്ങ് കയറ്റക്കാര്‍, തുണി അലക്ക്-തേപ്പ് തൊഴിലാളികള്‍, ഡേകെയറുകള്‍, വീട്ടിലെത്തി കുട്ടികളെ പരിപാലിക്കുന്നവര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടീപാര്‍ലര്‍ സേവനം നല്‍കുന്നവര്‍, ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപണികളും സര്‍വീസിംഗും ചെയ്യുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ക്യാമ്പില്‍ പങ്കെടുക്കാം. 

ദൈനംദിന  ഗാര്‍ഹിക - വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരുടെ സേവനം ലഭ്യമാക്കുന്നതിന് കേരള സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് സ്‌കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് (കെ.എ.എസ്.ഇ)  വ്യാവസായിക പരിശീലന വകുപ്പ്, എംപ്ലോയ്‌മെന്റ് വകുപ്പ്, കുടുംബശ്രീ, എന്നിവര്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 

രജിസ്‌ട്രേഷന് എത്തുന്നവര്‍ സ്മാര്‍ട്ട് ഫോണ്‍, ഫോട്ടോ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് (ആധാര്‍) എന്നിവ കൊണ്ടുവരണം. ഫോണ്‍ നമ്പര്‍-0468-2258710.

date