Skip to main content

നോര്‍ക്ക റൂട്ട്സ്  വഴി ബ്രൂണെയില്‍ തൊഴിലവസരം

 ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറികാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസില്‍   ഐ.ടി ഡെലിവറി മാനേജര്‍ തസ്തികയിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം.   കമ്പ്യൂട്ടര്‍ സയന്‍സ്       ബിരുദവും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ള  എന്‍ജിനീയര്‍മാര്‍ക്ക് അപേക്ഷിക്കാം.    വിശദവിവരങ്ങള്‍ക്കും  അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org  വെബ്സൈറ്റ് സന്ദര്‍ശിക്കണം.   ടോള്‍ഫ്രീ നമ്പരായ 1800-425-3939 (ഇന്ത്യയില്‍ നിന്നും), 00918802012345  (വിദേശത്തുനിന്നും മിസ്ഡ് കാള്‍ സേവനം) ബന്ധപ്പെടാവുന്നതാണെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി  ഫെബ്രുവരി 14.

date