Skip to main content

 പി.എസ്.സി. ക്രാഷ് കോഴ്സ്       

 

 

 

               

പി.എസ്.സി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന പട്ടിക ജാതി / പട്ടികവര്‍ഗ്ഗ വര്‍ഗ്ഗവിഭാഗക്കാര്‍ക്കായി  നാഷണല്‍ എംപ്ലോയ്മെന്റ് വകുപ്പിന് കീഴില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ കോച്ചിങ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി/എസ്.റ്റി യുടെ ആഭിമുഖ്യത്തില്‍  ഫെബ്രുവരിയില്‍ ക്രാഷ് കോഴ്സ് നടത്തും.  

എസ്.എസ്.എല്‍.സി യോ അതിനുമുകളിലോ യോഗ്യതയുള്ള  (ഉയര്‍ന്ന യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന) 18-41 പ്രായ പരിധിയില്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 14 നകം  സര്‍ട്ടിഫിക്കറ്റുകള്‍, എംപ്ലോയ്മെന്റ രജിസ്ട്രേഷന്‍ കാര്‍ഡ് എന്നിവ സഹിതം ഓഫീസിലെത്തി നിശ്ചിത മാതൃകയില്‍ അപേക്ഷ നല്‍കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2376179.
 

date