Skip to main content

നീലേശ്വരം ഇക്കോഷോപ്പില്‍ നിന്ന് ജീവനി പച്ചക്കറി വാങ്ങാം

നീലേശ്വരം നഗരസഭ കൃഷിഭവന്റെ കീഴലുള്ള  നീലേശ്വരം ഇക്കോഷോപ്പ് വിപണിയില്‍ ജീവനി പച്ചക്കറി ലഭ്യമായി തുടങ്ങി.  കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന നാടന്‍ പച്ചക്കറികളുടെ വിപണോനോദ്ഘാടനം സഗരസഭ ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍ നിര്‍വ്വഹിച്ചു.  നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ പി.രാധ, പി.എം.സന്ധ്യ, കൗണ്‍സിലര്‍ എ.വി.സുരേന്ദ്രന്‍, കൃഷി ഓഫീസര്‍ കെ.എ.ഷിജോ എന്നിവര്‍ സന്നിഹിതരായിരുന്നു.  വിപുലീകരിച്ച നാടന്‍ അരികടയില്‍ നാടന്‍ പച്ചക്കറികളും കൂടി എത്തുന്നതോടെ നഗരസഭയുടെ ഭക്ഷ്യസുരക്ഷ ലക്ഷ്യപ്രാപ്തി കൈവരിക്കുമെന്ന്് ചെയര്‍മാന്‍ പ്രൊഫ.കെ.പി. ജയരാജന്‍ പറഞ്ഞു

date