Skip to main content

സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സുകള്‍ പുന:സാധൂകരണം ചെയ്യാന്‍ അവസരം

 

അറുപത് വയസ്സ് പൂര്‍ത്തിയാകാത്തവരുടെ കാലഹരണപ്പെട്ട് 10 വര്‍ഷത്തില്‍ കൂടുതലായ സിനിമാ ഓപ്പറേറ്റര്‍ ലൈസന്‍സുകള്‍ പുന:സാധൂകരിക്കാന്‍ അവസരം. ജനുവരി 20 മുതല്‍ മൂന്ന് മാസം വരെ സമയം അനുവദിച്ചതായി കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു.  അപേക്ഷകര്‍ ലൈസന്‍സുകള്‍ പുന:സാധൂകരണത്തിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുമായി സെക്രട്ടറി, സംസ്ഥാന സിനിമാ ഓപ്പറേറ്റേഴ്‌സ് പരീക്ഷാ ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം, ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്, ശാന്തിനഗര്‍, തിരുവനന്തപുരം - 695001 വിലാസത്തില്‍ അപേക്ഷ നല്‍കണം.

date