Skip to main content

സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം

ആലപ്പുഴ:  കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് മാനേജ്‌മെന്റ് പുന്നപ്ര  സഹകരണ എൻജിനീയറിങ് കോളജിൽ ജില്ലയിലെ സ്‌കൂൾ വിദ്യാർഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 14ന് രാവിലെ 10ന് ആരംഭിക്കുന്ന മത്സരത്തിന്റെ പ്രധാന ലക്ഷ്യം  വിദ്യാർഥികളിൽ റോഡ് സുരക്ഷ ബോധവത്കരണമാണ്. എൽ.കെ.ജി, യു.കെ.ജി, എൽ.പി,യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ മത്സരമുണ്ടാകും. മാർച്ച് 14,15 തീയതികളിൽ നടത്തുന്ന ആലപ്പി മോട്ടോർ ഷോയുടെ ഭാഗമായാണ് മത്സരം. വരയ്ക്കാനുള്ള സാമഗ്രികൾ കുട്ടികൾ കൊണ്ടു വരണം.പേപ്പർ കോളജ് നൽകും. ഫോൺ: 9447530387, 8281705030.

date