Skip to main content

പിന്നാക്ക വികസന കോര്‍പ്പറേഷന്റെ രജതജൂബിലിയോടനുബന്ധിച്ചുള്ള പ്രദര്‍ശന- വിപണനമേളക്കായി  151 അംഗ സംഘാടക സമിതി

 

സംസ്ഥാന പിന്നാക്ക വികസന കോര്‍പ്പറേഷന്റെ രജതജൂബിലിയോടനുബന്ധിച്ച് പാലക്കാട് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കുന്ന പ്രദര്‍ശന-വിപണന മേളയുടെ സുഗമമായ നടത്തിപ്പിനായി 151 അംഗം സ്വാഗത സംഘത്തിന് രൂപംനല്‍കി.

പാലക്കാട് ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന സ്വാഗതസംഘ രൂപീകരണ യോഗം പട്ടികജാതി -പട്ടികവര്‍ഗ -പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക -പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഇത്രയും ജനപ്രീതി ആര്‍ജിച്ച പൊതുമേഖല സ്ഥാപനം ഇല്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. 25 വര്‍ഷത്തിനുള്ളില്‍ 20 ശാഖകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 34 എണ്ണം കൂടി ഉയര്‍ന്നു വന്നു. ഈ കാലയളവില്‍ 3700 കോടി രൂപ വായ്പ നല്‍കിയതില്‍ 1700 കോടിയും മൂന്നര വര്‍ഷത്തിനുള്ളില്‍ നല്‍കിയതാണ്. വായ്പകളുടെ തിരിച്ചടവ് മൂന്നര മുതല്‍ ആറര ശതമാനം വരെ പലിശ നിരക്കിലാണ്. കേരളത്തിലേക്ക് തിരിച്ചു വരുന്ന പാവപ്പെട്ട പ്രവാസികള്‍ക്കായി വായ്പ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അധ്യക്ഷയായി. ചെയര്‍മാന്‍ ടി. കെ സുരേഷ്, ഡയറക്ടര്‍ സി.കണ്ണന്‍, സംസ്ഥാന സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി സെക്രട്ടറി എ. കെ ചന്ദ്രന്‍ കുട്ടി, എ.ഡി.എം ടി. വിജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി ബിന്ദു, കുത്തനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
.

സംഘാടക സമിതി മുഖ്യ രക്ഷാധികാരികള്‍

എ.കെ ബാലന്‍, പട്ടികജാതി -പട്ടികവര്‍ഗ -പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക -പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി.
വി.എസ് അച്യുതാനന്ദന്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍.
കെ .കൃഷ്ണന്‍കുട്ടി, ജലവിഭവ വകുപ്പ് മന്ത്രി.

രക്ഷാധികാരികള്‍

പാലക്കാട് ജില്ലയിലെ  എല്ലാ എം.പിമാരും എം.എല്‍.എ.മാരും.
പ്രമീള ശശിധരന്‍ മുന്‍സിപ്പല്‍, ചെയര്‍പേഴ്‌സണ്‍ പാലക്കാട്.
ഡി .ബാലമുരളി ഐഎഎസ്, ജില്ലാ കലക്ടര്‍
ശിവവിക്രം ഐ.പി.എസ് ജില്ലാ പോലീസ് മേധാവി.
സി.കെ രാജേന്ദ്രന്‍ എക്‌സ്.എംഎല്‍എ.

ചെയര്‍പേഴ്‌സണ്‍:
അഡ്വ കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പാലക്കാട്.

വര്‍ക്കിംഗ് ചെയര്‍മാന്‍
ടി.കെ സുരേഷ് ചെയര്‍മാന്‍ കെ.എസ്.ബി.സി.ഡി.സി.

വൈസ് ചെയര്‍മാന്‍മാര്‍
 

ടി.കെ നാരായണദാസ,് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്
സി.കെ ചാമുണ്ണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലത്തൂര്‍.
സി. ടി കൃഷ്ണന്‍, എക്‌സ് എംഎല്‍എ
മുന്‍ ചെയര്‍മാന്‍ കെ എസ് ബി സി ഡി സി.
ഇ.എന്‍ സുരേഷ് ബാബു,
എ. പ്രഭാകരന്‍,
വി. ചാമുണ്ണി,
മുന്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ എസ് ബി സി ഡി സി.
എം പി ബിന്ദു പ്രസിഡന്റ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്.
എസ്.ബി രാജു
വേണുഗോപാല്‍,
കെ. ആര്‍ ഗോപിനാഥന്‍

ജനറല്‍ കണ്‍വീനര്‍മാര്‍

കെ ടി ബാലഭാസ്‌കരന്‍, മാനേജിങ് ഡയറക്ടര്‍ കെ എസ് ബി സി ഡി സി

കണ്‍വീനര്‍

ടി. ആര്‍ അജയന്‍, സെക്രട്ടറി ഒ വി വിജയന്‍ സ്മാരക സമിതി
ബി. ഷറഫുദ്ദീന്‍, ജനറല്‍ മാനേജര്‍ കെ എസ് ബി സി ഡി സി
ജി. സജിത്ത്, അസി. ജനറല്‍ മാനേജര്‍ കെ എസ് ബി സി ഡി സി

date