Skip to main content

അര്‍ഹരായ കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ സൗകര്യം

 

നബാര്‍ഡ്, ജില്ലാ ലീഡ് ബാങ്ക്, കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധന വകുപ്പ് എന്നിവയുടെ സംയുക്ത സഹകരണത്തോടെ പാലക്കാട് ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സാച്യുറേഷന്‍ പദ്ധതി (കെ.സി.സി) നടപ്പാക്കുന്നു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ സാമ്പത്തികാനുകൂല്യം ലഭിച്ച അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഫെബ്രുവരി 24 നകം കെ.സി.സി വായ്പ ലഭ്യമാക്കുന്നതാണ്. ക്ഷീരവികസനം, മൃഗസംരക്ഷണം, മത്സ്യബന്ധനം എന്നിവയ്ക്കുള്ള പ്രവര്‍ത്തന മൂലധനത്തിനും ഈ വായ്പ നല്‍കുന്നതാണ്. കൃത്യം ഒരു വര്‍ഷത്തിനകം തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്നു ലക്ഷം വരെയുള്ള വായ്പകള്‍ നാല് ശതമാനം പലിശ നിരക്കില്‍ ലഭിക്കും. 1.60 ലക്ഷം രൂപവരെയുള്ള വായ്പകള്‍ക്ക് ഈടു നല്‍കേണ്ടതില്ല. ജില്ലയിലെ എല്ലാ വാണിജ്യ, സഹകരണ, ഗ്രാമീണ ബാങ്കുകള്‍ വഴി വായ്പ ലഭിക്കും. ഇതുവരെ വായ്പ എടുക്കാത്ത അര്‍ഹരായ കര്‍ഷകര്‍ കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം ലഭിക്കുന്ന ബാങ്ക് ശാഖയുമായി ഉടനെ ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലീഡ് ബാങ്ക് മാനേജര്‍, ഡി.ഡി.എം കൃഷി, ഡയറി, മൃഗസംരക്ഷണം, മത്സ്യബന്ധനംവകുപ്പ് മേധാവികള്‍, ബാങ്ക് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date