Skip to main content

ഊരുതല വികസന പദ്ധതി രൂപീകരണത്തിനായി കുടുംബശ്രീ ക്യാമ്പയിന്‍

 

 

ജില്ലയിലെ പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ ശാക്തീകരണം ലക്ഷ്യമിട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2020-21 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രത്യേക പട്ടികവര്‍ഗ  ഉപപദ്ധതി കാര്യക്ഷമമാക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉപപദ്ധതി രൂപീകരണത്തിനും പട്ടികവര്‍ഗ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും തെരഞ്ഞെടുത്ത പഞ്ചായത്തുകളില്‍ ഊരുതല വികസന പദ്ധതി രൂപീകരണ കാമ്പയിന്‍ സംഘടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം, ഊരുകളിലെ സാമൂഹ്യപരമായ പ്രശ്‌നങ്ങളുടെ പരിഹാരം എന്നീ വിഷയങ്ങളെ മുന്‍ നിര്‍ത്തിയാണ് അയല്‍ക്കൂട്ടങ്ങള്‍ വഴി ഓരോ ഊരിലും പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സന്‍മാരുടെ നേതൃത്വത്തില്‍ പങ്കാളിത്ത സ്വഭാവത്തോടുകൂടിയാണ് ഊരുതല പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഊരുകൂട്ട യോഗങ്ങളും ഗ്രാമസഭകളും സജീവമാക്കി പട്ടികവര്‍ഗ ഉപപദ്ധതി ജനകീയ പദ്ധതിയാക്കി മാറ്റുന്നതിന് ക്യാമ്പയിന്‍ സഹായിക്കുമെന്ന്   കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സൈതലവി പറഞ്ഞു.  പദ്ധതിയുടെ പ്രാരംഭ ഘട്ട ഭാഗമായി 10 പഞ്ചായത്തുകളിലെ 135 ഊരുകളിലും അട്ടപ്പാടിയിലെ മൂന്ന് പഞ്ചായത്തുകളിലെ 192 ഊരുകളിലുമായി ജില്ലയില്‍ ഇതുവരെ 327 ഊരുകളില്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കി.

date