Skip to main content

ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തിന് 14 ന് തുടക്കമാവും

 

കേന്ദ്ര സാംസ്‌കാരിക വകുപ്പ്, കേരള ടൂറിസം വകുപ്പ്, സംസ്ഥാന സാംസ്‌കാരിക വകുപ്പ്, ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ്, ഐ.ടി. മിഷന്‍, ജില്ലാ അഡ്മിനിസ്ട്രേഷന്‍, കയര്‍ ബോര്‍ഡ്,  കോക്കനട്ട് ബോര്‍ഡ്, പ്രസ് ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ പാലക്കാട് ഗൗരി ക്രിയേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഗൗരി ദേശീയ സാംസ്‌കാരികോത്സവം ഫെബ്രുവരി 14 മുതല്‍ 19 വരെ രാപ്പാടി ഓഡിറ്റോറിയത്തില്‍ നടക്കും. 14 ന് വൈകിട്ട് 6. 30 ന് വി.കെ ശ്രീകണ്ഠന്‍ എം.പി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ അധ്യക്ഷയാവും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ കലാ-സാംസ്‌കാരിക പരിപാടികള്‍ നടക്കും.

ഫെബ്രുവരി 14
രാത്രി ഏഴിന് ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ഭരതനാട്യം നര്‍ത്തകി പത്മശ്രീ ഡോ. നര്‍ത്തകി നടരാജ് അവതരിപ്പിക്കുന്ന ഭരതനാട്യം അരങ്ങേറും.
ഫെബ്രുവരി 15
വൈകിട്ട് 6.30 ന് അഭിഷേക് രഘു റാം കര്‍ണാടക സംഗീതക്കച്ചേരി അവതരിപ്പിക്കും.
ഫെബ്രുവരി 16
വൈകിട്ട് 6.30 ന് വിനോദ് മങ്കര സംവിധാനം നിര്‍വഹിച്ച ഡോക്യുമെന്ററി 'മോഹിനിയാട്ടത്തിന്റെ അമ്മ' പ്രദര്‍ശനം, 7.30 ന് ലിംകാ ബുക്ക് ഓഫ് ഗിന്നസ് റെക്കോര്‍ഡ് ജേതാവ് സുബ്ബലക്ഷ്മി അവതരിപ്പിക്കുന്ന സാക്സോ ഫോണ്‍ സംഗീത പരിപാടി എന്നിവ നടക്കും.
ഫെബ്രുവരി 17
വൈകീട്ട് 6.30 ന് പാര്‍വ്വതി ബാവുല്‍ അവതരിപ്പിക്കുന്ന ബാവുല്‍ സംഗീതം, രാത്രി എട്ടിന് സംഗീത ചാറ്റര്‍ജി അവതരിപ്പിക്കുന്ന കഥക് നൃത്തം അരങ്ങിലെത്തും.
ഫെബ്രുവരി 18
വൈകിട്ട് ഏഴിന് രമാ വൈദ്യനാഥന്‍ ഭരതനാട്യം അവതരിപ്പിക്കും.
ഫെബ്രുവരി 19
സമാപന ദിനമായ ഫെബ്രുവരി 19 ന് വൈകീട്ട് ഏഴിന് പ്രശസ്ത നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന അവതരിപ്പിക്കുന്ന ഭരതനാട്യത്തോടുകൂടി ഗൗരി ദേശീയ സാംസ്‌കാരികോത്സവത്തിന് പരിസമാപ്തിയാകും.  

date