Skip to main content

ആനയെഴുന്നളളിപ്പ്: രജിസ്ട്രേഷന്‍ 20 വരെ

 

ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നതിന് ഫെബ്രുവരി 20 വരെ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 2012 വരെ ക്ഷേത്രങ്ങള്‍, നേര്‍ച്ചകള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിച്ച കമ്മിറ്റിക്കാര്‍ ജില്ലാ കലക്ടറേറ്റ്, ഒലവക്കോടിലെ സോഷ്യല്‍ ഫോറസ്ട്രി ഓഫീസില്‍ നിന്നും ലഭിക്കുന്ന ഫോം ഉപയോഗിച്ചോ www.kcems.in ലൂടെയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യാത്ത ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയവയ്ക്ക് ഇനി ആനകളെ എഴുന്നള്ളിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

date