Skip to main content

പ്രൊഫഷണൽ വിദ്യാർഥി സംഗമം 2020 15ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

പ്രൊഫഷണൽ വിദ്യാർഥി സംഗമം 2020 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കുസാറ്റിലെ പ്രത്യേക വേദിയിലാണ് സംഗമം. സംസ്ഥാനത്തെ നാനൂറിലധികം കോളേജുകളിൽ നിന്ന് രണ്ടായിരത്തിലധികം വിദ്യാർഥികൾ സംഗമത്തിൽ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ആരോഗ്യ വിദഗ്ധൻ പ്രൊഫ. ഗഗൻ ദീപ് കാംഗ് മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ രംഗത്തെ 12 മേഖലകളിൽ നിന്നുള്ള വിദഗ്ധർ വിദ്യാർഥികളുമായി സംവദിക്കും. നവകേരള നിർമിതിയിൽ വിദ്യാർഥികളുടെ ആശയങ്ങൾ  മുഖ്യമന്ത്രിയുമായി സംഗമത്തിൽ പങ്കുവയ്ക്കുമെന്ന് മന്ത്രി അറിയിച്ചു. സംഗമത്തിൽ കെ.ഇ.എഫ്. ഹോൾഡിങ്‌സിന്റെ സ്ഥാപകൻ കെ.ഇ.ഫൈസൽ സംരഭകത്വ അനുഭവങ്ങൾ വിവരിക്കും. സംസ്ഥാനത്തെ പ്രൊഫഷണൽ വിദ്യാഭ്യാസ ഗുണനിലവാരത്തെ ഉയർത്താനും വികസനകാര്യങ്ങളിൽ വിദ്യാർഥികളുടെ അഭിപ്രായം സ്വരൂപിക്കുന്നതിനും സംഗമം സാഹയിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദഗ്ധരുമായുള്ള സംവദനം  പഠന മേഖലയിലേയും തൊഴിൽ മേഖലയിലേയും പുതിയ സാധ്യതകൾ  വിദ്യാർഥികൾക്ക് മനസിലാക്കുന്നതിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്താസമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൾ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ്, അസാപ് സി.ഇ.ഒ വീണ.എൻ.മാധവൻ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്.588/2020

date