Skip to main content

വാഹനങ്ങള്‍ ഇ-ലേലം ചെയ്യും

ജില്ലയിലെ ആറന്മുള, കോയിപ്രം  പോലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത  137 വാഹനങ്ങള്‍ ഇ-ലേലം ചെയ്യുമെന്ന് ജില്ലാ  പോലീസ്  മേധാവി അറിയിച്ചു.  ഈ മാസം 17 ന്  രാവിലെ 11 മുതല്‍ 3.30 വരെ എം.എസ്.ടി.സി ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ  www.mstcecommerce.com എന്ന വെബ്‌സൈറ്റിലൂടെയാണ് ഇ-ലേലം. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ എം.എസ്.ടി.സി ലിമിറ്റഡിന്റെ നിബന്ധനകള്‍ക്ക് വിധേയമായി  പേര്  രജിസ്റ്റര്‍ ചെയ്യണം. വാഹനപരിശോധനയ്ക്ക് താല്‍പര്യമുളളവര്‍ക്ക് ലേലതീയതിക്ക് തൊട്ടു മുന്‍പുളള പ്രവൃത്തി ദിവസങ്ങളില്‍ 10 മുതല്‍ അഞ്ച് വരെ അതത്  സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ അനുമതിയോടെ  പരിശോധന നടത്താം. ഫോണ്‍: 0468 2222630.

 

date