Skip to main content

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി രൂപീകരണ ഗ്രാമസഭ നടത്തി

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റംല ഒ.കെ എം കുഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആഗസ്തി പല്ലാട്ട് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എന്‍.സി ഹുസൈന്‍ മാസ്റ്റര്‍, പി.ടി അഗസ്റ്റിന്‍, സക്കിന ടീച്ചര്‍, ഹാജറ കൊല്ലരുകണ്ടി, സോളി ജോസഫ്, പി.ആര്‍ രാഗേഷ്, ജില്ലാ പഞ്ചായത്ത് അംഗം എം.എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബിജിന്‍ പി ജേക്കബ് പദ്ധതി വിശദീകരണം നടത്തി. ഗ്രൂപ്പ് ചര്‍ച്ചക്ക് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.പി അശോകന്‍ നേതൃത്വം നല്‍കി. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ജോസ് സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബീന ജോര്‍ജ് നന്ദിയും പറഞ്ഞു.

date