Skip to main content

ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

 

    ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഫെബ്രുവരി 17ന് രാവിലെ 10.15 മുതല്‍ 10.30 വരെ ജില്ലാ ഉപഡയറക്ടര്‍ ഓഫീസില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും. സ്‌കൂള്‍ അധികൃതരില്‍ നിന്നും നിശ്ചിത പ്രഫോമയില്‍ ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ/എ.ഇ.ഒമാര്‍ അന്നേദിവസം ലഭ്യമാക്കണമെന്ന് പിന്നോക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0484-2429130. 
     (പി.ആര്‍.പി. 120/2020)

date