Skip to main content

കുന്നംകുളത്തും അക്കിക്കാവിലും പുതിയ സബ് രജിസ്ട്രാർ ഓഫീസ്; ഉദ്ഘാടനം 18 ന്

കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച കുന്നംകുളത്തേയും അക്കിക്കാവിലേയും പുതിയ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങൾ ഫെബ്രു.18 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിനാണ് രണ്ടിടത്തും സബ് രജിസ്ട്രാർ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുക.

കുന്നംകുളത്തെ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം രണ്ടു കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. പഴയ സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചിരുന്ന ജവഹർ സ്‌ക്വയർ സ്റ്റേഡിയത്തിന് പിറകിലായാണ് പുതിയ കെട്ടിടവും പണിതിരിക്കുന്നത്. ഓഫീസ് മുറികൾ, കോൺഫറൻസ് ഹാൾ, സന്ദർശകർക്ക് വിശ്രമമുറി, വലിയ തോതിൽ മഴവെള്ളം സംഭരിക്കാവുന്ന സംഭരണി എന്നിവയും ഇവിടെയുണ്ട്. ഇപ്പോൾ ആർത്താറ്റ് വാടക കെട്ടിടത്തിലാണ് സബ് രജിസ്ട്രാർ ഓഫീസ് താത്കാലികമായി പ്രവർത്തിക്കുന്നത്.
98 ലക്ഷം രൂപ ചെലവഴിച്ചാണ് അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കൊരട്ടിക്കരയിലെ താത്കാലിക കെട്ടിടത്തിലാണ് ഇപ്പോൾ അക്കിക്കാവ് സബ് രജിസ്ട്രാർ ഓഫീസ് പ്രവർത്തിച്ചു വരുന്നത്.

date