Skip to main content

അവിവാഹിതരായ അമ്മമാർക്ക് സ്നേഹ സ്പർശം പദ്ധതി

അവിവാഹിതായ, അഗതികളായ അമ്മമാർക്ക് ധനസഹായം നൽകുന്നതിനായി കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് സ്നേഹ സ്പർശം. പ്രതിമാസം 2000 രൂപ വരെ ധനസഹായം നൽകി ഇവരെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ചൂഷണങ്ങളിലൂടെ അമ്മമാരായ അവിവാഹിതരും കുഞ്ഞുങ്ങൾ നിലവിലുള്ളവരുമായിരിക്കണം അപേക്ഷകർ. 65 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിലവിൽ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവർക്കോ, മറ്റ് പെൻഷനുകൾ ലഭിക്കുന്നവർക്കോ ഈ ആനുകൂല്യം ലഭിക്കില്ല. അപേക്ഷ ഫോറം ബന്ധപ്പെട്ട സാമൂഹിക നീതി ഓഫീസിലോ സാമൂഹിക സുരക്ഷ മിഷൻ വെബ്സൈറ്റിലോ ലഭിക്കും. അപേക്ഷ ആവശ്യമായ രേഖകൾ സഹിതം ബന്ധപ്പെട്ട ശിശുവികസന പദ്ധതി ഓഫീസർക്കോ, ജില്ലാ സാമൂഹിക നീതി ഓഫീസർക്കോ നൽകണം. അപേക്ഷകർ ആധാർ കാർഡിന്റെ കോപ്പി, അല്ലെങ്കിൽ ആധാർ രജിസ്ട്രേഷൻ സ്ലിപ്പിന്റെ കോപ്പി, റേഷൻ കാർഡ് കോപ്പി, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പോസ്റ്റ് ഓഫീസിൽ അപേക്ഷകരുടെ പേരിൽ അക്കൗണ്ട് തുടങ്ങി ലഭിച്ച പാസ്സ് ബുക്കിലെ അക്കൗണ്ട് നമ്പറും അപേക്ഷകയുടെ അഡ്രസ്സുമുള്ള പേജിന്റെ കോപ്പിയും വെക്കണം. അപേക്ഷയുടെ പകർപ്പും മാർഗ നിർദേശങ്ങളും കൈപ്പറ്റ് രസീതും അപേക്ഷക സൂക്ഷിക്കേണ്ടതാണ്.

date