Skip to main content

പകൽവീട് ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ പകൽവീട് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി. എ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാർത്തിക ജയൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പകൽ വീട് നിർമ്മിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ ജയൻ സ്വാഗതവും അസി. എൻജിനീയർ പി. എസ്. വിജയൻ റിപ്പോർട്ട് അവതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീജിത്ത് സി. നന്ദി പറഞ്ഞു.

date