Skip to main content

അറിയിപ്പ് - 1

സംസ്ഥാനത്തെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നവരില്‍ ഒ.ബി.സി പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി 2015-16, 2016-17, 2017-18, 2018-19, വര്‍ഷങ്ങളിലെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭ്യമാകാത്ത ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ഈ മാസം 15ന് രാവിലെ 10.15 മുതല്‍ 3.30 വരെ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ (ഡി.ഡി.ഇ) ഓഫീസില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തും.. സ്‌കൂള്‍ അധികൃതരില്‍ നിന്നും നിശ്ചിത പ്രൊഫോര്‍മയില്‍ ശേഖരിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഡി.ഇ.ഒ / എ.ഇ.എ / എ.ഇ.ഒമാര്‍ നേരിട്ടോ പ്രത്യേക ദൂതന്‍ വഴിയോ അന്നേദിവസം ലഭ്യമാക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

സ്കോളർഷിപ്പിന് 15 വരെ അപേക്ഷിക്കാം

 

കാക്കനാട്: മുഴുവൻ സമയ തൊഴിൽ അധിഷ്ഠിത പ്രവർത്തിപര സാങ്കേതിക കോഴ്സുകൾക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ഭാര്യ ഇരുപത്തി അഞ്ചു വയസ്സിൽ താഴെ പ്രായമുള്ള ആശ്രിതരായ മക്കൾ എന്നിവർക്ക് അമാൽഗമേറ്റഡ് ഫണ്ട് സ്കോളർഷിപ്പിന് ഫെബ്രു.15 വരെ അപേക്ഷിക്കാം. പ്രധാനമന്ത്രിയുടെ സ്കോളർഷിപ്പ് ലഭിച്ചു വരുന്നവർ ഇതിന് അർഹരല്ല. കാക്കനാടുള്ള സൈനിക ക്ഷേമ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

അറിയിപ്പ്

 

കാക്കനാട് : മെഡിക്കൽ അല്ലെങ്കിൽ എഞ്ചിനീയറിംഗ് എൻട്രൻസ് കോച്ചിംഗ് ഗ്രാന്റിന് ഫെബ്രു.15 വരെ അപേക്ഷിക്കാം. അപേക്ഷകർ വിമുക്ത ഭടന്മാരുടെ മക്കളായിരിക്കണം. ആറു മാസത്തിൽ കുറയാത്ത കാലയളവുള്ള കോച്ചിങ്ങിൽ പങ്കെടുത്ത് കീം 2019 എഴുതിയവരായിരിക്കണം. ജില്ലാ സൈനിക ക്ഷേമ ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 

കുഫോസിൽ മത്സ്യസംസ്കരണ സംരംഭകത്വ സൌജന്യ പരിശീലനം

 

കൊച്ചി - കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ എക്സ്ടെൻഷൻ മാനേജ്മെന്റിന്റെ സഹകരണത്തോടെ അഞ്ച് 

 

 ദിവസത്തെ സൌജന്യ മത്സ്യസംസ്കരണ   സംരംഭകത്വ  പരിശീലന പരിപാടി നടത്തുന്നു. 

 

മാർച്ച് 9 മുതൽ 13 വരെ കുഫോസിന്റെ പനങ്ങാട് വെസ്റ്റേൺ കാന്പസിൽ പ്രവർത്തിക്കുന്ന ഫിഷ് പ്രോസസിങ്ങ് ഡിപ്പാർട്ട്മെൻറിലാണ് പരിശീലന പരിപാടി. 

 

മത്സ്യ-സമുദ്ര ഭക്ഷ്യസംസ്‌കരണ - കയറ്റുമതി രംഗത്ത് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ട പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്ളും പരിശീലന പരിപാടിയില്‍ ലഭിക്കും. മത്സ്യസംസ്കരണം, ഉണക്കമത്സ്യം തയ്യാറാക്കുന്ന ശാസ്ത്രീയമാർഗ്ഗങ്ങൾ, ശാസ്ത്രീയമായ പാക്കിങ്ങ് രീതികൾ തുടങ്ങിയ രംഗങ്ങളിൽ പ്രായോഗിക പരിശീലനം ലഭിക്കും. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സഹായങ്ങളെ കുറിച്ചും ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള സംരംഭകത്വ പിന്തുണയെ കുറിച്ചും അറിയാനും ഈ മേഖലയില്‍ സംരംഭങ്ങള്‍ വിജയകരമായി നടത്തുന്നവരുമായി സംവദിക്കാനും അവസരമുണ്ടാകും. 35 പേർക്കാണ് പരിശീലനത്തിന് അവസരം. പങ്കെടുക്കുന്നവർക്ക് താമസവും ഭക്ഷണവും യാത്രാബത്തയും ലഭിക്കും. 

 

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 29 ന് മുന്‍പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് കൂഫോസ് വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക. ഫോണ്‍- 98409 27503,9995012189

 

date