Skip to main content

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ചു

ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റുകളുടെ പുതിയ മാതൃക അംഗീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പുതിയ സർട്ടിഫിക്കറ്റുകളിൽ വിദ്യാർഥിയുടെ പേര് കൂടാതെ പിതാവിന്റെയും മാതാവിന്റെയും പേര്, ജനനത്തിയതി, വിദ്യാർഥിയുടെ ഫോട്ടോ, ആകെ സ്‌കോർ, സ്‌കൂൾ കോഡ് എന്നിവ ഉൾപ്പെടുത്തും. നിലവിൽ സർട്ടിഫിക്കറ്റിൽ വിദ്യാർഥിയുടെ പേര് മാത്രമാണ് വ്യക്തിഗതവിവരമായി രേഖപ്പെടുത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷയുടെ സർട്ടിഫിക്കറ്റും  രണ്ടാം വർഷ പരീക്ഷയ്ക്കു ശേഷം നടത്തുന്ന ഇംപ്രൂവ്‌മെന്റ് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർഥികൾക്ക് നൽകുന്ന പ്രത്യേക സർട്ടിഫിക്കറ്റും ഒന്നാക്കി നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.
പി.എൻ.എക്സ്.596/2020

date