Skip to main content

തൊഴിലുറപ്പ് പദ്ധതി വിവരശേഖരണം നടത്തുന്നു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അടുത്ത മുന്നു മുതല്‍ അഞ്ചു വര്‍ഷ കാലയളവില്‍ ഏറ്റെടുക്കുവാന്‍ പോകുന്ന പ്രവൃത്തികള്‍ ജിഐഎസ് അധിഷ്ഠിത പ്ലാനിങ്ങ് വഴി കണ്ടെത്തുന്നതിനുള്ള  സര്‍വ്വെ ജില്ലയില്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ മീനങ്ങാടി, മേപ്പാടി, കണിയാമ്പറ്റ, പനമരം, എടവക, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലാണ് സര്‍വ്വെ നടത്തുക. പരിശീലനം ലഭിച്ച എന്യുമറേറ്റര്‍മാര്‍ ഭവന സന്ദര്‍ശനം നടത്തി  സ്വകാര്യ ഭൂമിയില്‍ ഏറ്റെടുക്കാവുന്ന പ്രവൃത്തികള്‍ സംബന്ധിച്ച വിവരങ്ങളും എംജിഎന്‍ആര്‍ഇജിഎസ് സാങ്കേതിക വിഭാഗം ജീവനക്കാര്‍ പൊതുഭൂമിയില്‍ ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ വിവരങ്ങളും ശേഖരിച്ച്  മൊബൈല്‍ ഫോണ്‍ വഴി ജി.ഐ.എസ് പ്ലാറ്റ് ഫോമില്‍ അപ്‌ലോഡ് ചെയ്യും. ഈ രീതിയില്‍ കണ്ടെത്തിയ പ്രവൃത്തികള്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുകയുളളു. ജനപ്രതിനിധികളും പൊതുജനങ്ങളും  വിവരശേഖരണവുമായി സഹകരിക്കണമെന്ന് ജോയിന്റ് പോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.  

date