Skip to main content

കേന്ദ്രാവിഷ്‌കൃത പദ്ധതി : ദേശീയ മോണിറ്ററിംഗ് യോഗം ചേർന്നു

കേന്ദ്രാവിഷ്‌കൃത പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടറുടെ ചേമ്പറിൽ ദേശീയ മോണിറ്ററിംഗ് യോഗം ചേർന്നു. ജില്ലയിലെ അന്തിക്കാട്, ചാലക്കുടി, കൊടകര, പഴയന്നൂർ, പുഴക്കൽ എന്നീ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിലായി നാഷണൽ ലെവൽ മോണിറ്റേഴ്‌സ് തിരഞ്ഞെടുത്ത 10 ഗ്രാമ പഞ്ചായത്തുകളിൽ 2019-20 വർഷത്തിൽ നടപ്പിലാക്കിയ പദ്ധതികളെ വിലയിരുത്തുന്നതിനും അതിനോടനുബന്ധിച്ച പുനർ നടപടികൾ സ്വീകരിക്കുന്നതിനുമാണ് ഫെബ്രുവരി 12 മുതൽ 19 വരെ ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ രണ്ടാം ഘട്ട ദേശീയ മോണിറ്ററിംഗ് നടപ്പാക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളായ പ്രധാനമന്ത്രി ഗ്രാമീൺ ആവാസ് യോജന, മഹാത്മാഗാന്ധി നാഷ്ണൽ റൂറൽ എംപ്ലോയ്‌മെന്റ് ഗാരണ്ടി സ്‌കീം, പ്രധാനമന്ത്രി ഗ്രാം സടക് യോജന, സൻസാദ് ആദർശ് ഗ്രാം യോജന, കളക്ടറേറ്റ് നേതൃത്വത്തിൽ നടപ്പാക്കുന്ന ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്‌സ് മോർഡണൈസേഷൻ പ്രോഗ്രാം, നാഷണൽ സോഷ്യൽ അസിസ്റ്റൻസ് സ്‌കീം, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന നാഷണൽ റൂറൽ ലൈവ് ലി ഹുഡ്‌സ്മിമിഷന്റെ ദീൻദയാൽ അൻദ്യോദയ യോജന തുടങ്ങിയ പദ്ധതികളുടെ ഫീൽഡ് തല ഔദ്യോഗിക പരിശോധനയും ഉപഭോക്താക്കളിൽ നിന്നുമുള്ള ഫീഡ്ബാക്കുകളും മോണിറ്ററിംഗിന്റെ ഭാഗമായി എടുക്കും.
ജില്ലാ കളക്ടടർ എസ്.ഷാനവാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാഷണൽ ലെവൽ മോണിറ്റേഴ്‌സ് ആയ സുഹാസ് എസ് ന്യായദിഴ്, വിജയ്‌സ് വ്യാസ്, എം.ജി.എൻ.ആർ.ഇ.ജി.എസ്. ജോയിന്റ് കോർഡിനേറ്റർ പി.സി. ബാലഗോപാൽ, ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്ട് കോർഡിനേറ്റർ സരീന എ റഹ്മാൻ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ജനറൽ പി.എൻ.അയന, അന്തിക്കാട്, ചാലക്കുടി, കൊടകര, പഴയന്നൂർ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ, ജോയിന്റ് ബി.ഡി.ഒ. മാർ, വി.എം.ജി.എസ്.വൈ. എക്‌സിക്യൂട്ടീവ് എഞ്ചിനിയർ ജോജി പോൾ എന്നിവർ പങ്കെടുത്തു.

date