Skip to main content

സർവെയുമായി സഹകരിക്കണം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കാറളം, മുരിയാട് ഗ്രാമപഞ്ചായത്തുകളിൽ ഏറ്റെടുക്കേണ്ടുന്ന പദ്ധതികൾ ജി.ഐ.എസ്. അധിഷ്ഠിത പ്ലാനിങ്ങ് വഴി കണ്ടെത്തുന്നതിനുള്ള ഫീൽഡ് തല സർവ്വേ ആരംഭിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച എന്യൂമറേറ്റർമാർ ഓരോ വീടുകളും സന്ദർശിച്ച് സർവെ നടത്തും. ഭൂമിയുടെ സർവെ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകി പരമാവധി പദ്ധതികൾ കണ്ടെത്തുന്നതിന് എല്ലാവരും സർവെയുമായി സഹകരിക്കണമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

date