Skip to main content

പുഴയ്ക്കൽ ബ്ലോക്കിൽ വികസന പദ്ധതി ചർച്ച

പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ 2020-21 കാലഘട്ടത്തിൽ നടപ്പാക്കേണ്ട വികസന പദ്ധതികളെ കുറിച്ച് ചർച്ച നടത്തി. 12 വികസന സമിതികളുടെ നേതൃത്വത്തിലാണ് പദ്ധതി ആസൂത്രണം. പൊതുഭരണവും ധനകാര്യവും, ജൈവ വൈവിധ്യവും കാലാവസ്ഥാ വ്യതിയാനവും, സാമൂഹ്യക്ഷേമം, മൃഗ സംരക്ഷണവും ക്ഷീര വികസനവും, വിദ്യാഭ്യാസം, കലാ-സാംസ്‌കാരികം, പട്ടികജാതി ക്ഷേമം, പ്രാദേശിക സാമ്പത്തിക വികസനം, ആരോഗ്യം, കൃഷി, വനിതാ ക്ഷേമം, കുടിവെള്ള ശുചിത്വം, ദാരിദ്ര്യ ലഘൂകരണം, പൊതുമരാമത്ത് എന്നിങ്ങനെയുള്ള മേഖലയിൽ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേകം ചർച്ച നടത്തി.
കില ഡയറക്ടർ ജോയ് ഇളമൺ ഉദ്ഘാടനം ചെയ്തു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം ടി സന്തോഷ്, രഞ്ജു വാസുദേവൻ, ടി ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം പി കെ പുഷ്പാകരൻ, സെക്രട്ടറി വി എം ലൈല തുടങ്ങിയവർ പങ്കെടുത്തു.

date