Skip to main content

മിച്ചഭൂമിയായി ഏറ്റെടുത്തു

 

 

 

താമരശ്ശേരി താലൂക്ക് തിരുവമ്പാടി വില്ലേജ് റീ സര്‍വ്വെ 126/3 ബി യില്‍ പ്പെട്ട 2.77 ½ ഏക്കര്‍ ഭൂമി തിരുവമ്പാടി കിളിരുകുന്നേല്‍ ഹൗസ് കെ സി തോമസ്, ആലീസ് തോമസില്‍  നിന്ന് മിച്ചഭൂമിയായി താമരശ്ശേരി  താലൂക്ക് ലാന്റ് ബോര്‍ഡ് ഏറ്റെടുത്തു. താമരശ്ശേരി താലൂക്ക് ഓഫീസില്‍ താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍ റംല ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലാന്റ് ബോര്‍ഡ് മീറ്റിങില്‍ ലാന്റ് ബോര്‍ഡ് മെമ്പര്‍മാരായ പി സി തോമസ്, ദാമോദരന്‍, ആര്‍ പി ഭാസ്‌കരന്‍, സി.ടി ഭരതന്‍മാസ്റ്റര്‍, തഹസില്‍ദാര്‍ സി മുഹമ്മദ് റഫീഖ് എന്നിവര്‍ പങ്കെടുത്തു. ഏറ്റെടുത്ത മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കുന്നതിനാവശ്യമായ നടപടികള്‍ നിയമാനുസൃതം സ്വീകരിക്കുമെന്ന്  താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു.

date