Skip to main content

കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്

ആലപ്പുഴ: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 13) വൈകിട്ട് മൂന്നിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും.  ഐ.എസ്.ഒ പ്രഖ്യാപനം അഡ്വ. എ.എം. ആരിഫ് എം പി യും ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷന്‍ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് ഇ.ബി. ശശിധരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗീതമ്മ, പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date