Skip to main content

സൗജന്യ സൈക്കിള്‍ വിതരണം; സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 13)

പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡും സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷനും സംയുക്തമായി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്ക് 2000 സൗജന്യ സൈക്കിളുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 13) ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
രാവിലെ 10 ന് ആശ്രാമം നീലാംബരി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ എം മുകേഷ് എം എല്‍ എ അധ്യക്ഷനാകും. മേയര്‍ ഹണി ബഞ്ചമിന്‍, എം നൗഷാദ് എം എല്‍ എ എന്നിവര്‍ മുഖ്യാതിഥികളാകും.
പെട്രോനെറ്റ് എല്‍ എന്‍ ജി പ്ലാന്റ് ഹെഡ് യോഗാനന്ദ റെഡ്ഡി, ഷിപ്പിംഗ് ആന്റ് സി എസ് ആര്‍ ജനറല്‍ മാനേജര്‍ വികാസ് സിംഗ്, എല്‍ ആന്റ് ഡി ജനറല്‍ മാനേജര്‍ ഹേമന്ദ് ബഹ്‌റ എന്നിവര്‍ വിശിഷ്ടാതിഥികളാകും.
തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി ഐ ഷേയ്ക് പരീത്, എം എല്‍ എ മാരായ ജി എസ് ജയലാല്‍, എന്‍ വിജയന്‍പിള്ള, ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി ഷീല, തീരദേശ വികസന കോര്‍പ്പറേഷന്‍ ചീഫ് എഞ്ചിനീയര്‍ ബി ടി വി കൃഷ്ണന്‍, വിവിധ സംഘടനാ പ്രതിനിധികളായ ബേസില്‍ ലാല്‍, ബിജു ലൂക്കോസ്, രാജീവന്‍, ജയപ്രകാശ്, നെയ്ത്തില്‍ വിന്‍സെന്റ് തുടങ്ങിയവര്‍ പങ്കെടുക്കും.

date